പ്രേക്ഷക ശ്രദ്ധ നേടി ജോ & ജോ..! മേക്കിംഗ് വീഡിയോ “തൊരപ്പൻ” സോങ്ങ് കാണാം..

നവഗതനായ അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ , നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുത്തൻ ചിത്രമാണ് ജോ ആൻഡ് ജോ . മെയ് പതിമൂന്നിനാണ് ഈ ചിത്രം റീലീസ് ചെയ്തത്. മികച്ച ഒരു കോമഡി എന്റർടൈനറായതു കൊണ്ട് തന്നെ ഈ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.

ഈ ചിത്രത്തിലെ തൊരപ്പൻ എന്ന ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി വീഡിയോ ഗാനമായ തൊരപ്പനിൽ ഈ ചിത്രത്തിന്റെ രസകരമായ ചിത്രീകരണ രംഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ഏറ്റവും മനോഹരമായ ഒരു ഗാനം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം . ടിറ്റോ പി തങ്കച്ചൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയും ഗോവിന്ദ് വസന്തയും ചേർന്നാണ്.

ഇമാജിൻ സിനിമാസ് ആൻഡ് സിഗ്‌നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം ഹാരിസ് ദേശം , ആദർശ് നാരായൺ , പി.ബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചാമൻ ചാക്കോ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ . ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അരുണും രവീഷ് നാഥും ചേർന്നാണ്.

Scroll to Top