കല്യാണം കഴിയുന്നത് വരെ പിടി വീഴാതെ നോക്കണം..! അർജുൻ അശോകൻ നായകനായി എത്തുന്ന തൃശങ്കു.. ട്രൈലർ കാണാം..

മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ശോഭിച്ചു നിൽക്കുന്നതും ഒട്ടനവധി ആരാധകരും ഉള്ള താരമാണ് നടൻ അർജുൻ അശോകൻ . കൈ നിറയെ ചിത്രങ്ങളാണ് ഇന്ന് ഈ താരത്തിനുള്ളത് , പ്രേക്ഷകർക്കിടയിൽ അത്രയേറെ സ്വീകാര്യത നേടിയ ഒരു നടൻ കൂടിയാണ് അർജുൻ അശോകൻ . താരം നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് തൃശങ്കു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തൃശങ്കുവിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ശ്രദ്ധ നേടുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. മുറികൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരിൽ സ്വന്തമാക്കുവാൻ അർജുൻ അശോകന്റെ ഈ പുത്തൻ ട്രൈലർ വീഡിയോയ്ക്ക് സാധിച്ചു.

വളരെ രസകരമായ ഒരു ചിത്രമായിരിക്കും തൃശങ്കു എന്നത് ഇതിൻറെ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒരു ഒളിച്ചോട്ടത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഒരു കോമഡി ചിത്രമായിരിക്കും എന്ന കാര്യം വ്യക്തമാണ്. നടി അന്ന ബെൻ ആണ് ഈ ചിത്രത്തിൽ നായിക വേഷം ചെയ്യുന്നത്. പരസ്പരം പ്രണയത്തിൽ ആകുന്ന നായകനും നായകയും ഒളിച്ചോടാൻ തീരുമാനിച്ച അന്നേദിവസം തന്നെ നായകന്റെ സഹോദരി ഒളിച്ചോടുകയും പിന്നീട് തൻറെ രണ്ട് അമ്മാവന്മാരെയും കൂട്ടി സഹോദരിയെ തേടിയുള്ള രസകരമായ യാത്രയുമെല്ലാമാണ് ഈ ട്രെയിലർ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

മെയ് 26ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ അച്യുത് വിനായക് ആണ് . സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും തയ്യാറാക്കിയിട്ടുള്ളത്. അന്ന ബെൻ , അർജുൻ അശോകൻ എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, സരിൻ ഷിഹാബ്, നന്ദു, ഫഹിം സഫർ , ശിവ ഹരിഹരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ജയ് ഉണ്ണിത്താൻ ആണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ. ജയേഷ് മോഹൻ , അജ്മൽ സാബു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രാകേഷ് ചെറുമാടമാണ് ചിത്രത്തിൻറെ എഡിറ്റർ.

Scroll to Top