നിവിൻ പോളി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം തുറമുഖം..! കിടിലൻ ടീസർ കാണാം..

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് തുറമുഖം . മാർച്ച് 10ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയത് . 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

1940 , 50 കാലഘട്ടത്തിലെ കൊച്ചി തുറമുഖത്തെ കഥയാണ് ചിത്രം പറയുന്നത്. തുറമുഖത്ത് നിലനിന്നു പോന്നിരുന്ന ചാപ്പ എന്ന സമ്പ്രദായത്തിനും തൊഴിലുറപ്പ് പദ്ധതിക്കുമെതിരായ തൊഴിലാളികളുടെ സമര പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്. കമ്മട്ടിപ്പാടം പോലെ നല്ലൊരു ചിത്രമാകട്ടെ എന്നും , കാത്തിരിപ്പിന് ഇനിയെങ്കിലും വിരാമം ഉണ്ടാകട്ടെ എന്നും ആണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന കമൻറുകൾ . നിവിൻ പോളിയെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ , പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ് , നിമിഷ സജയൻ , അർജുൻ അശോകൻ , ദർശന രാജേന്ദ്രൻ , സുദേവ് നായർ , മണികണ്ഠൻ ആചാരി , സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .

ചിത്രത്തിൻറെ കഥ തയ്യാറാക്കിയത് ഗോപൻ ചിദംബരം ആണ് . രാജീവ് രവി ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് ബി അജിത് കുമാറാണ് . കെ , ഷഹബാസ് അമർ എന്നിവരാണ് സംഗീതസംവിധായകർ . മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Scroll to Top