സാമന്തയുടെ നയൻതാരയും തകർത്ത് കളിച്ച.. ടൂ ടൂ ടൂ വീഡിയോ സോങ്ങ് കാണാം..

വിജയ് സേതുപതി , നയൻതാര , സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് കാത് വാക്കുളെ രണ്ട് കാതൽ. ഒരു റൊമാന്റിക് ഡ്രാമ പാറ്റേണിലുള്ള ഈ ചിത്രം ഏപ്രിൽ 28 ന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
ചിത്രത്തിൽ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഖദീജാ ബീഗമായി സാമന്തയും കൺമണി ഗാംഗുലിയായി നയൻ താരയും എത്തുന്നു. വ്യത്യസ്ത വ്യക്തിത്വമുള്ള രണ്ട് കാമുകിമാർക്കിടയിൽ വീണു പോകുന്ന ഒരു നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇപ്പോൾ ഈ ചിത്രത്തിലെ ടു ..ടു..ടു എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. വിഘ്നേഷ് ശിവൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ , സുനിധി ചൗഹാൻ, സഞ്ജന എന്നിവർ ചേർന്നാണ്. ഗാനരംഗത്തിൽ വിജയ് സേതുപതി , നയൻതാര , സാമന്ത എന്നീ മൂന്ന് താരങ്ങളും എത്തുന്നുണ്ട്. മൂവരുടേയും അതിഗംഭീര പെർഫോമൻസ് തന്നെ ഗാനരംഗത്തിൽ കാണാം. ഗ്ലാമറസ് ലുക്കിലാണ് ഇരു നായികമാരും ഈ വീഡിയോയിൽ എത്തിയിട്ടുള്ളത്.

സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് മിനിട്ടുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top