പ്രേക്ഷക ശ്രദ്ധ നേടി ഷെയിൻ നിഗം ചിത്രം “ഉല്ലാസം”.. ടീസർ കാണാം.

Posted by

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയിൻ നിഗം പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജീവൻ ജോജോ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുറച്ച് നാൾ മുൻപ് ഈ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാകുകയും ഇതിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇതിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പവിത്ര ലക്ഷ്മിയാണ് . ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു , അതിനാൽ തന്നെ പോസ്റ്റുകൾ വളരെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയ ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ചേർത്തൊരുക്കിയ ഒരു മനോഹ ചിത്രമാണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് .

ഊട്ടി, മൂന്നാർ എന്നിവിടങ്ങളിലായാണ് ഈ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രവീൺ ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ജോൺ കുട്ടിയാണ്.

ഈ അടുത്ത് പുറത്തിറങ്ങിയ ഷെയിൻ നിഗമിന്റെ ചിത്രമായിരുന്നു ശരത് മേനോൻ ഒരുക്കിയ വെയിൽ. തീരത്തിന്റെതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രങ്ങളാണ് കുർബാനി, ബെർമുഡ, ഖൽബ്, കൂടാതെ നാദിർഷ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രം എന്നിവയും. ഒറ്റിറ്റി റിലീസായി എത്തിയ ഷെയിനിന്റെ ഭൂതകാലമെന്ന ചിത്രവും വലിയ വിജയം നേടിയിരുന്നു. നടി രേവതിക്ക് ആ ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

Categories