പ്രേക്ഷക ശ്രദ്ധ നേടി ഷൈൻ നിഗം നായകനായി എത്തുന്ന ഉല്ലാസം ട്രൈലർ കാണാം…

ഷൈൻ നീഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ ട്രൈലർ പുറത്തുവിട്ടത്. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഷൈൻ നീഗം ഇതുവരെ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നതെന്ന് ടൈലറിൽ നിന്നും വ്യക്തമാണ്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ട് അപരിചിതർക്കിടയിൽ ഉടലെടുക്കുന്ന പ്രണയവും തുടർന്നുള്ള രസകരമായ നിമിഷങ്ങളുമാണ് ഈ ചിത്രത്തിൽ ഒരുക്കുന്നതെന്ന് ടൈലറിൽ നിന്നും മനസിലാക്കാം.

കൈതമറ്റം ബ്രേദേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. ഹരി നാരായണൻ , ഫെജോ , ജോ പോൾ എന്നിവർ വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. മാഫിയ ശശിയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റർ.

Scroll to Top