ശ്രദ്ധ നേടി ഉല്ലാസത്തിലെ പുതിയ വീഡിയോ സോങ്ങ്..! കാണാം..

Posted by

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രൈലെർ എന്നിവയെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ പോസ്റ്റർ, ട്രൈലെർ എന്നിവയെല്ലാം പുറത്തു വിട്ടത് മലയാളത്തിലെ താര രാജാക്കന്മാരായ മോഹൻലാൽ , മമ്മൂട്ടി എന്നിവരാണ് . ഇപ്പോഴിതാ പ്രേമികർക്കായി ഈ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. പെണ്ണെ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഒരു ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഷാൻ റഹ്മാനാണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് .

വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് ഷെയിൻ നിഗമിന്റെ കിടിലൻ പ്രകടനം തന്നെയാണ്. ഇതുവരെ ഷെയിൻ അവതരിപ്പിച്ച കഥാപാതകളിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ ഷൈൻ എത്തുന്നത് എന്ന് ഇതിന്റെ ടീസർ, ട്രൈലെർ, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനം എന്നിവ സൂചിപ്പിക്കുന്നുണ്ട്.

ഈ ചിത്രം ഒരുക്കുന്നത് നവാഗത സംവിധായകൻ ആയ ജീവൻ ജോജോ ആണ്. കുറച്ചു നാൾ മുൻപ് ആണ് ഈ ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ് ഇതിനു ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചത്. ഒരു കംപ്ലീറ്റ് എന്റർടൈനറായ ഈ ചിത്രത്തിൽ അജു വർഗീസ്, രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ഒരുപോലെ കലർത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രവീൺ ബാലകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ക്യാമറമാൻ , എഡിറ്റർ ജോൺ കുട്ടി .

Categories