പ്രേക്ഷക ശ്രദ്ധ നേടി അഞ്ചു കുര്യൻ്റെ വീഡിയോ സോങ്ങ്.. വാടി വാടി..

Posted by

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പുതിയൊരു മ്യൂസിക് വീഡിയോ ആണ്. മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ അഞ്ജു കുര്യനും തമിഴ് ടെലിവിഷൻ താരം അശ്വിൻ കുമാർ ലക്ഷ്മികാന്തനുമാണ് ഈ വീഡിയോ ഗാനത്തിലെ പ്രധാന കഥാപാത്രങ്ങൾ . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വാടി വാടി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം മനോഹരമായ പ്രണയ രംഗങ്ങൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അഞ്ജു കുര്യൻ വളരെ ഗ്ലാമറസായി ഈ വീഡിയോയിൽ എത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള കിടിലൻ റൊമാന്റിക് രംഗങ്ങൾ തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.

കാർത്തിക് അരസകുമാർ ആണ് ഈ മ്യൂസിക് വീഡിയോയുടെ സംവിധായകൻ. ഹാരിസ് ജയരാജ് ആണ് ഈ വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. വിവേക വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് രവി ജി , നിക്കോളസ് സാമുവൽ , സുനിത സാരഥി എന്നിവർ ചേർന്നാണ്. രാജശേഖർ ആണ് ഈ ഗാനത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അന്തോണി ആണ്.

ബീച്ചിന്റെ മനോഹാരിതയിൽ ഒരുക്കിയ ഈ പ്രണയ ഗാനം ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഒട്ടേറെ പ്രേക്ഷകരാണ് ഈ പ്രണയ ഗാനത്തിന് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. അഞ്ജു കുര്യൻ എന്ന താരത്തിന്റെ ഏറെ വ്യത്യസ്തവും സ്റ്റൈലിഷും ആയ ഒരു ലുക്ക് തന്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Categories