തീയറ്ററിൽ വിജയകരമായി മുന്നേറുന്ന ടോവിനോ- കീർത്തി സുരേഷ് ചിത്രം “വാശി”..! വീഡിയോ സോങ്ങ് കാണാം..

ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നീ താരങ്ങളെ ഒന്നിപ്പിച്ച് കൊണ്ട് നവാഗതനായ വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിൽ ഒരുക്കിയ മിത്രമാണ് വാശി. ജൂൺ പതിനേഴിന് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ഹെയ് കൺമണി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കീർത്തി സുരേഷും ടൊവിനോയുമാണ് ഈ ഗാനരംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുവരുടേയും വിവാഹത്തിനുള്ള തയ്യാറെടുപ്പും ഒപ്പം ജോലി സംബന്ധമായ വാശിയുമാണ് ഈ ഗാനരംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് കൈലാസ് ആണ്. അഭിജിത്ത് അനിൽകുമാർ , ഗ്രീഷ്മ തറവത്ത് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത് . നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിഷ്ണു ജി. രാഘവ് തന്നെയാണ് . രേവതി കലാമന്ദിറിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്ജി സുരേഷ് കുമാർ , മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ്. അർജു ബെൻ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .

Scroll to Top