വക്കീലായി ടോവിനോ..! കൂടെ വാശിയോടെ കീർത്തി സുരേഷും..! വാശി ടീസർ കാണാം..

Posted by

ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നാരദൻ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തു വന്നു. ഈ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത് തിങ്ക് മ്യൂസിക് ഇന്ത്യാ യൂട്യൂബ് ചാനലിലൂടെയാണ്. കീർത്തി സുരേഷ് ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് . ടോവിനോയും കീർത്തിയും ഈ ചിത്രത്തിൽ വക്കീൽ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര് അഡ്വ. എബിന്‍ ആന്‍ഡ് അഡ്വ. മാധവി എന്നാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ ഇതിന്റെ ആദ്യ ടീസറും ഏറ്റെടുത്തിരിക്കുകയാണ്.

ഇന്നലെ റിലീസ് ചെയ്ത ഈ ടീസറിന്റെ ദൈര്‍ഘ്യം ഒരു മിനുട്ടും ഇരുപത്തിയൊന്ന് സെക്കന്റ്റുമാണ്. ഈ ടീസർ മുന്നോട്ടു പോകുന്നത് കോടതി മുറിയെ കേന്ദ്രീകരിച്ചാണ് എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ എന്നിവര്‍ ചേർന്നായിരുന്നു .

നവാഗതനായ വിഷ്ണു ജി. രാഘവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജി സുരേഷ് കുമാർ , മേനക സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രേവതി കലാമന്ദിറിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ജൂൺ പതിനേഴിന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയുന്നത് ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് . വിഷ്ണു ജി രാഘവ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് ജാനിസ് ചാക്കോ സൈമൺ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് നാരായണന്‍ ആണ്. കൈലാസ് മേനോൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് . ചിത്രത്തിന്റെ ക്യാമറാമാൻ റോബി വര്‍ഗീസ് രാജ് ആണ് .

Categories