ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ധനുഷ് നായകനായി എത്തുന്ന “വാത്തി”.. ടീസർ കാണാം..

Posted by

ധനുഷ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വാത്തി. തമിഴിലും തെലുങ്കിലും ഒരേ സമയം അണിയിച്ചൊരുക്കുന്ന ഈ ചിത്രം സർ എന്ന പേരിലാണ് തെലുങ്കിൽ റിലീസ് ചെയ്യുന്നത്. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ടീസർ റിലീസ് ചെയ്തത്. സിത്താര എന്റർടൈൻമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാത്തി എന്ന ചിത്രത്തിൽ ബാല മുരുകൻ എന്ന കോളേജ അധ്യാപകനായാണ് ധനുഷ് വേഷമിടുന്നത്. വിദ്യാഭ്യാസ രംഗത്ത് വരെ ഇന്ന് അഴിമതി നടക്കുകയാണ് . അതിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് എന്നത് ടീസറിൽ നിന്നും വ്യക്തമാണ്. ആക്ഷൻ സീനുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. അധ്യാപകനായി ധനുഷ് തകർക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി താരം സംയുക്ത മേനോൻ ആണ്. കൂടാതെ സായ്കുമാർ , തനിക്കെല്ല ഭരണി, സമുദ്രക്കനി, ഹൈപ്പർ ആദി, സാറ, ആടുകളം നരേൻ , നര ശ്രീനിവാസ് , പമ്മി സായ് , ഇളവരസ്, മാെട്ട രാജേന്ദ്രൻ , ഹരീഷ് പേരടി, പ്രവീണ എന്നിവരും വേഷമിടുന്നു. സിത്താര എന്റർടൈൻമെന്റ്സ്, ഫോർച്ചൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നാഗവംശി എസ് – സായ് സൗജന്യ ആണ്. ജീ വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. വൈ യുവ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലി ആണ്.

Categories