കുടുംബ ജീവിതത്തിലെ താളപ്പിഴകൾ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുമായി വാതിൽ.. ട്രെയിലർ കാണാം…..

സംവിധായകൻ സർജു രമാകാന്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ത്രില്ലർ ചിത്രമാണ് വാതിൽ. വിനയ് ഫോർട്ട് , അനു സിത്താര, കൃഷ്ണ ശങ്കർ എന്നീ താരങ്ങളാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രങ്ങൾ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ചിത്രത്തിൽ അനുസിത്താരയും വിനയ് ഫോർട്ടും ഭാര്യ ഭർത്താവായാണ് അഭിനയിക്കുന്നത്. വളരെയധികം പ്രശ്നങ്ങളും സംശയങ്ങളും നിറഞ്ഞ ഒരു കുടുംബജീവിതമാണ് ഇവർ മുന്നോട്ടു നയിക്കുന്നത് എന്ന കാര്യം ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നുണ്ട്. ഇവർക്കിടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ നായകനെ കൊണ്ടെത്തിക്കുന്ന ചില ഊരാക്കുടുക്കുകളാണ് ചിത്രത്തിൻറെ പ്രമേയം എന്ന സൂചന ട്രെയിലർ വീഡിയോ നൽകുന്നു. അല്പം ദുരൂഹതകൾ നിറച്ചു വച്ചുകൊണ്ട് എത്തിയ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. ചിത്രത്തിൽ മറ്റ് ശ്രദ്ധയെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മെറിൻ ഫിലിപ്പ്, അഞ്ജലി നായർ , വി കെ ബൈജു , സ്മിനു , സുനിൽ സുഗത , ഉണ്ണിരാജ എന്നിവരാണ് .

ഷംനാദ് ഷബീർ ആണ്  ഈ ത്രില്ലർ ചിത്രത്തിൻറെ രചയിതാവ്. ഈ ചിത്രം നിർമ്മിക്കുന്നത് സ്പാർക്ക് പിക്ചേഴ്സ് ബാനറിൽ സുജി കെ ഗോവിന്ദരാജ് ആണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ സെജോ ജോൺ ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് മനേഷ് മാധവനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജോൺ കുട്ടിയും ആണ് . ആർട്ട് ഡയറക്ടർ – സാബു റാം, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്കപ്പ് – അമൽ ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top