ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ് തല അജിത്തിൻ്റെ വലിമൈ.. പ്രോമോ വീഡിയോ കാണാം…

തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന കിടിലൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് വലിമൈ. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലിനാണ് വലിമൈ ആഗോള റിലീസ് ആയി എത്താൻ പോകുന്നത്. അതിന് മുന്നോടിയായി അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ഒരു പ്രമോഷൻ വീഡിയോ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് . ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ത്രില്ലർ എന്ന അവകാശവാദത്തോടെയാണ് .

ഇന്ന് പുറത്തു വിട്ട വീഡിയോയുടെ ഹൈലൈറ്റായി മാറിയിട്ടുള്ളത് നടൻ അജിത് കുമാറിന്റെ കിടിലൻ ആക്ഷൻ സീനുകൾ ആണ് . റിലീസായി നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നായകന്റെ ആക്ഷൻ സീനുകൾക്ക് പുറമേ നായികാ ഹുമ ഖുറേഷിയുടെ സംഘട്ടന രംഗങ്ങളും ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. ട്രെയ്ലറിൽ പ്രേക്ഷകരെ ഞെട്ടിച്ച കിടിലൻ ബൈക്ക് സ്റ്റണ്ട് രംഗങ്ങളുടെ തുടർച്ചയും ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. അജിത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് വാലിമൈ . ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്.

തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എച്ച് വിനോദ് തന്നെയാണ് വലിമൈ ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവ ആയിരുന്നു. അജിത്, ഹുമ ഖുറേഷി എന്നിവരെ കൂടാതെ യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത്‌ കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്.

പുറത്തു വന്ന ഓരോ വീഡിയോയും റിപ്പോർട്ടുകളും അനുസരിച്ച് തല അജിത്തിന്റെ സാഹസികമായ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആകുന്നത് എന്ന് തന്നെ പറയാം . നീരവ് ഷാ ആണ് ചിത്രത്തിന്റെ കാമറമാൻ . എഡിറ്റർ വിജയ് വേലുക്കുട്ടി ആണ്. തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Scroll to Top