ഇന്ന് കോശിച്ചായൻ്റെ കലിപ്പ് അങ്ങ് തീർത്താലോ..! തീയറ്ററിൽ വിജയകരമായി മുന്നേറുന്ന “വരയൻ”..! പ്രോമോ സീൻ കാണാം..

സിജു വിൽസൺ പ്രധാന വേഷത്തിൽ എത്തിയ വരയൻ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിലെ പ്രൊമോ വീഡിയോ , സ്നീക്ക് പീക്ക് വീഡിയോ എന്നിവയെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു ഇപ്പോഴിതാ പ്രേക്ഷകർക്കായി മറ്റൊരു പ്രൊമോ വീഡിയോ കൂടി എത്തിയിരിക്കുകയാണ്.

ഇതുവരെ പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ . ഈ വീഡിയോയിലൂടെ ആ ഗ്രാമത്തിലെ ജനങ്ങളുടെ സ്വഭാവത്തെയാണ് പ്രേക്ഷകർക്ക് പരിചയപെടുത്തുന്നത്. ഗുണ്ടകളുടെ പ്രധാന കേന്ദ്രമായ കലിപ്പക്കരയിലേക്ക് എത്തുന്ന പോലീസുകാരും അവരെ കൈകാര്യം ചെയ്തു വിടുന്ന നാട്ടുകാരേയുമാണ് ഈ രംഗത്തിൽ കാണാൻ സാധിക്കുക.

” ഇവിടെ ഈ നെഞ്ചത്തടിക്കുന്ന പെണ്ണുങ്ങൾ അല്ലാതെ ആണുങ്ങൾ ആരും ഇല്ലേ ” എന്ന പോലീസുകാരന്റെ ചോദ്യവും അതിനു മറുപടിയായി അദ്ദേഹത്തിന്റെ കൂളിംങ് ഗ്ലാസ് എറിഞ്ഞുടച്ച് അവിടേക്ക് ഒരു കൂട്ടം ആണുങ്ങൾ എത്തുന്നതുമാണ് ഈ രംഗത്തിന്റെ ഹൈലൈറ്റ്. ആ ഗ്രാമത്തേയും ഗ്രാമ നിവാസികളേയും ആണ് ഈ രംഗത്തിലൂടെ പരിചയപ്പെടുത്തുന്നത്. ചിത്രത്തിൽ സിജുവിനൊപ്പം ജൂഡ് ആന്റണി, മണിയൻപിള്ള രാജു, ലിയോണ ലിഷോയ്, ജോയ്മാത്യു , ബിന്ദു പണിക്കർ, വിജയരാഘവൻ , അരിസ്റ്റോ സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Scroll to Top