ഇവിടെ ഇപ്പൊ ഒരു കർത്താവ് മതി.. അത് ഞാനാ..! ശ്രദ്ധ നേടി വരയനിലെ രംഗം കാണാം..

Posted by

മെയ് 20 ന് തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയ ചിത്രമാണ് വരയന്‍ . ഈ ചിത്രത്തിൽ നായകനായി ശോഭിച്ചത് നടൻ സിജു വില്‍സണ്‍ ആണ് . മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ കുടുംബ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാമത്തെ പ്രൊമോ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പള്ളിക്കുള്ളിൽ ഒരുക്കിയ ഈ സീനിൽ കാണാൻ സാധിക്കുന്നത് മണിയൻപിള്ള രാജുവിനേയും ജോയ് മാത്യുവിനേയും ആണ്. ഒരു വൈദികന്റെ വേഷത്തിലാണ് ജോയ് മാത്യു ചിത്രത്തിൽ എത്തുന്നത്.

നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ സിജു വിത്സൺ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ വേഷത്തിൽ ആണ് എത്തുന്നത്. സിജു വില്‍സണ്‍ ആദ്യമായി നായകനായി എത്തുന്നത് ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിംഗിൽ ആണ് .

സിജു ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഒരു കിടിലൻ ഹീറോ ആയാണ് വരയനിൽ എത്തിയിരിക്കുന്നത്. ഡാനി കപ്പുചിൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് . സത്യം സിനിമാസിന്റെ ബാനറിൽ ഒരിങ്ങിയ ഈ ചിത്രം പ്രേമചന്ദ്രൻ എ.ജിയാണ് നിർമ്മിച്ചിരിക്കുന്നത് . ചിത്രത്തിൽ മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ ,ജൂഡ് ആന്തണി ജോസഫ് , അരിസ്റ്റോ സുരേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ലിയോണ ലിഷോയ് ആണ് ഈ ചിത്രത്തിലെ നായിക.

Categories