ഓരോ മീറ്റിങ്ങും ഓരോ അന്ത്യത്താഴമാ..! തിയറ്ററിൽ ശ്രദ്ധ നേടി വരയൻ..! സ്നീക് പീക്ക് സീൻ കാണാം..

Posted by

മെയ് 20 നാണ് വരയന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയത്. നടൻ സിജു വില്‍സണ്‍ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. കുടുംബ പ്രേക്ഷകർക്കായി ഒരുക്കി ഈ ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സിജോ ജോസഫ് , ജൂഡ് ആന്റണി എന്നിവരുടെ ഒരു കോമ്പിനേഷൻ സീൻ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിജോ ജോസഫ് ആണ് . കപ്പുച്ചിന്‍ വൈദികന്‍ എന്ന വൈദികൻ ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായ കലിപ്പക്കര എന്ന സ്ഥലത്തേക്ക് ഒരു എത്തുന്നതും പിന്നീട് ആ നാട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. സിജു വിത്സൺ ചിത്രത്തിൽ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിംഗിൽ ആണ് സിജു വില്‍സണ്‍ ആദ്യമായി നായകനായി എത്തിയത്.


വരയനിൽ ഒരു കിടിലൻ ഹീറോ ആയാണ് സിജു എത്തിയിരിക്കുന്നത്. സിജു വിൽസൺ എന്ന നായകന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ ചിത്രം . ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുചിൻ ആണ്. പ്രേമചന്ദ്രൻ എ.ജിയാണ് സത്യം സിനിമാസിന്റെ ബാനറിൽ ഒരിങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . സിജുവിനൊപ്പം ചിത്രത്തിൽ ജൂഡ് ആന്തണി ജോസഫ് ,മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ ,അരിസ്റ്റോ സുരേഷ്, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലിയോണ ലിഷോയ് ആണ് ഈ ചിത്രത്തിൽ നായികയായി വേഷമിട്ടിരിക്കുന്നത്.

Categories