Categories: Movie Updates

പള്ളിക്കകത്ത് അലമ്പ് കാണിച്ച ഞാൻ അടിക്കും..! സിജു വിൽസൺ ചിത്രം വരയൻ ട്രൈലർ കാണാം..

സിജു വിൽസണിനെ കേന്ദ്ര കഥാപാത്രമാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വരയൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ് . സസ്പെൻസ് നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു വൈദികനായാണ് സിജു വേഷമിടുന്നത്.

ട്രൈലറിൽ നിന്നും വരയൻ ഒരു കോമഡി ആക്ഷൻ മൂവിയാണെന്ന് മനസിലാക്കാം. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറച്ചു കൊണ്ടാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. ട്രൈലർ കണ്ട് ആവേശത്തിലായിരിക്കുകയാണ് ആരാധകർ .


സിജുവിനെ കൂടാതെ ചിത്രത്തിൽ ലിയോണ ലിഷോയ്, മണിയൻപ്പിള്ള രാജു, ജോയ് മാത്യു, ബിന്ദു പണിക്കർ, വിജയരാഘവൻ , ജയശങ്കർ , ജൂഡ് ആന്റണി ജോസഫ് , ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് , സുന്ദർ പാണ്ഡ്യൻ ഹരിപ്രശാന്ത്, ശ്രീലക്ഷ്മി എന്നിവരും വേഷമിടുന്നു. ഒപ്പം നാസ് എന്ന ഡോഗും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി കപ്പൂച്ചിൻ ആണ്. ബി.കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ് ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രജീഷ് രാമൻ ആണ്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിട്ടുള്ളത് ആൽവിൻ അലക്സ് ആണ്. പ്രേമചന്ദ്രൻ എ ജി ആണ് ഈ ചിത്രം നിർമ്മിക്കുന്നത് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

4 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 month ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 month ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 month ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 month ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 month ago