ഇനി ഈ കേസ് നീ ജയിക്കുന്നത് എനിക്കൊന്നു കാണണം..! ടോവിനോയും കീർത്തി സുരേഷും ഒന്നിക്കുന്ന “വാശി”.. ട്രൈലർ കാണാം..

നവാഗതനായ വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ , ചിത്രത്തിലെ ഒരു ഗാനം എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു . ഇപ്പോഴിതാ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകർക്കായി ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്.

വക്കീൽ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടോവിനോയും കീർത്തിയും എത്തുന്നത്. അഡ്വ. മാധവി , അഡ്വ. എബിന്‍ എന്നീ വേഷങ്ങളിൽ തകർത്തഭിനയിക്കുന്ന താരങ്ങളെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. വക്കീൽ ജോലിയിൽ ശോഭിച്ചു കൊണ്ടിരിക്കുന്ന ഇരുവരും ഒരേ കേസിൽ പരസ്പരം വാദിക്കാൻ എത്തുന്നതും ഇരുവർക്കും ഇടയിൽ ഉണ്ടാകുന്ന വാശിയും അതേ തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം.

സംവിധായകൻ വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജി സുരേഷ് കുമാർ , മേനക സുരേഷ് കുമാർ എന്നിവർ ചേർന്ന് ഒരുക്കുന്ന ഈ ചിത്രം രേവതി കലാമന്ദിറിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത് . കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അർജു ബെൻ ആണ്. ജൂൺ പതിനേഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Scroll to Top