സാരിയിൽ സുന്ദരിയായി വീണ നന്ദകുമാർ..!താരത്തിൻ്റെ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് കാണാം..

Posted by

പ്രേക്ഷകർക്ക് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് നടി വീണ നന്ദകുമാർ . ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി എത്തിയ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രം ഹിറ്റായത് പോലെ ചിത്രത്തിലെ നായിക വീണ നന്ദകുമാറും ഹിറ്റായി മാറി. ഈ ചിത്രവും ചിത്രത്തിലെ റിൻസി എന്ന കഥാപാത്രവും താരത്തിന്റെ അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി.

വീണ അരങ്ങേറ്റം കുറിച്ചത് കോഴിപ്പോര് എന്ന ചിത്രത്തിലൂടെ ആണ് എങ്കിലും വീണ എന്ന താരത്തെ പ്രേക്ഷകർ അറിഞ്ഞത് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ എത്തിയപ്പോഴാണ് . ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും ചെറിയൊരു വേഷം ചെയ്ത് വീണ എത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഭീഷ്മ പർവ്വം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഈ ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ ഭാര്യയുടെ കഥാപാത്രമാണ് വീണ അവതരിപ്പിച്ചത്. ഒട്ടേറെ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ വളരെ മികച്ച റോൾ തന്നെ താരത്തിന് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് വീണ നന്ദകുമാർ. ഒട്ടേറെ ആരാധകരുള്ള താരം തന്റെ പുത്തൻ ഫോട്ടോസും വീഡിയോസും ആരാധകരമായി പങ്കു വയ്ക്കാറുണ്ട്. വീണ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വെള്ള കളർ സാരി ധരിച്ച് മുല്ലപ്പൂ ചൂടി , കുളത്തിൽ നീന്തി തുടിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . സാരിയിൽ ഗ്ലാമറസ് ആയാണ് താരം എത്തിയിരിക്കുന്നത് . വാട്ടർ ലില്ലിയുടെ സൈന്റിഫിക് പേരായ നിംഫിയ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിക്കുന്നത് . വഫാറ ആണ് താരത്തിന്റെ ഈ കിടിലൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അസനിയ നസ്രിൻ ആണ് .

Categories