ബാലകൃഷ്ണയുടെ കൂടെ നിറഞ്ഞാടി മലയാളികളുടെ പ്രിയ താരം ഹണി റോസ്..!

നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമായിരുന്നു വീര സിംഹ റെഡി . ജനുവരി 12ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം വമ്പൻ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. നന്ദ മുറി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് കളക്ഷൻ ആണ് ഈ ചിത്രം നേടിക്കൊടുത്തത്. താരത്തോടൊപ്പം ഈ ചിത്രത്തിൽ മലയാളി താരമായ ഹണി റോസ് , ശ്രുതി ഹാസൻ , വരലക്ഷ്മി ശരത് കുമാർ , ദുനിയ വിജയ് തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനമാണ് ശ്രദ്ധ നേടുന്നത്.

ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വമ്പൻ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനമായിരുന്നു ഇതിലെ മാ ബവ മനോഭാവലു എന്നത് . ഇപ്പോഴിതാ ഈ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപ് തന്നെ നിരവധി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.

ബാലയ്യയ്ക്കൊപ്പം നടി ഹണി റോസും ചന്ദ്രിക രവിയുമാണ് ചുവട് വയ്ക്കുന്നത്. ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ചന്ദ്രികയുടെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് . ഹണി റോസും ആരാധകരെ മയക്കുന്ന ലുക്കിലാണ് എത്തിയിട്ടുള്ളത്. രാമ ജോഗിയ ശാസ്ത്രി രചന നിർവഹിച്ച ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത് സഹിതി ചഗന്തി, സത്യ യാമിനി , രേണു കുമാർ എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത് തമൻ എസ് ആണ്.

Scroll to Top