നടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷുമായി മലയാളത്തിൽ മറ്റൊരു ചിത്രം കൂടി…. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വേല ചിത്രത്തിന്റെ ട്രൈലർ വീഡിയോ….

ഷെയ്ൻ നീഗം, സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ശ്യാം ശശിധരൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് വേല . പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ കഥ പറയുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയ വേലയുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു.

ഒരു പോലീസ് കൺട്രോൾ റൂമിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൻറെ പ്രമേയം എന്നത് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇതിനോടൊപ്പം തന്നെ ഷെയ്ൻ നീഗം , സണ്ണി വെയിൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ഈഗോ ക്ലാഷും പ്രത്യേകം ശ്രദ്ധ നേടുന്നുണ്ട്. മലയാള സിനിമയിൽ നടന്മാർക്കിടയിൽ ഉണ്ടാകുന്ന ഈഗോ ക്ലാഷിന് ഒരു പ്രത്യേക ആരാധം തന്നെ ഉണ്ടല്ലോ? മാത്രമല്ല അത്തരം ചിത്രങ്ങൾ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്.

ഏതായാലും വേലയുടെ ട്രെയിലർ വീഡിയോ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഷെയിൻ, സണ്ണി, സിദ്ധാർത്ഥ് എന്നിവർ പ്രേക്ഷകരുടെ പ്രത്യേക പ്രശംസയും നേടുന്നുണ്ട്. ചിത്രത്തിലെ സണ്ണിയുടെ വേഷം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. അദിതി ബാലൻ, നമൃത എം വി എന്നിവരാണ് നായിക വേഷങ്ങൾ ചെയ്യുന്നത്. എം സജാസ് ആണ് ഈ ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എസ് ജോർജ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻ ചിത്രത്തിൻറെ സഹനിർമ്മാതാക്കളാണ്. സുരേഷ് രാജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ മഹേഷ് ഭുവാനന്ദ് ആണ് . സാം സി എസ് ആണ് വേലയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top