വിജയ് സേതുപതി നായകനായി എത്തുന്ന മലയാള ചിത്രം 19(1)(a).. ടീസർ കാണാം..

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് 19(1)(എ) . മക്കൾ സെൽവൻ വിജയ് സേതുപതി , നിത്യാ മേനോൻ , ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് . ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മലയാളം യൂട്യൂബ് ചാനലിലൂടെ ആണ് ഈ ടീസർ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ടീസർ രംഗങ്ങളിൽ പ്രധാനമായും ഉൾക്കൊളളിച്ചിരിക്കുന്നത് വിജയ് സേതുപതി , നിത്യ മേനോൻ എന്നിവർ തമ്മിലുള്ള രംഗങ്ങളാണ്. ഒരു എഴുത്തുകാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. ഒരു സെറോക്സ് കട നടത്തുന്ന സ്ത്രീ ആയാണ് നിത്യ മേനോൻ വേഷമിടുന്നത്. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധവും വിജയ് സേതുപതി എഴുതിയ ഒരു കഥ അവരിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതും ആണ് ഈ ചിത്രത്തിൽ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

മാർക്കോണി മത്തായി എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്ന രണ്ടാമത്തെ ചിത്രവും ഒപ്പം വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ മലയാള ചിത്രവുമാണ് 19(1)(എ). ഇന്ദു വി എസ് തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. മനേഷ് മാധവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ഗോവിന്ദ് വസന്ത ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.

Scroll to Top