തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച “വിക്രം” ഇനി ഹോട്ട്സ്റ്റാറിൽ.. പ്രിവ്യു വീഡിയോ കാണാം..

തിയറ്ററുകളിൽ പ്രേക്ഷകരെ ഇളക്കിമറിച്ച തമിഴ് ചിത്രം വിക്രം ജൂലൈ 8 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഇത് അറിയിച്ചു കൊണ്ടുള്ള ഒരു പ്രൊമോ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഉലക നായകൻ കമൽ ഹാസൻ തന്നെയാണ് ഈ പ്രെമോ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് . ലോകേഷ് കനകരാജിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ജൂൺ മൂന്നിന് ആണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴ് സിനിമാ മേഖലയിലെ പുത്തൻ ഹിറ്റായി മാറി കഴിഞ്ഞു ഈ ചിത്രം.

മികച്ച ആക്ഷൻ രംഗങ്ങൾക്കൊണ്ട് സമ്പന്നമായ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നു എന്നുള്ളതാണ്.

മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അണിച്ചേർന്ന് ചിത്രത്തിന്റെ മാറ്റ് കൂട്ടിയപ്പോൾ തമിഴിലെ പ്രിയതാരം സൂര്യ അതിഥി വേഷത്തിൽ എത്തി പ്രേക്ഷക മനസ്സ് കീഴടക്കി.രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് നടൻ കമൽ ഹാസൻ തന്നെയാണ്. ലോകേഷ് കനകരാജ്- രത്‌നകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

Scroll to Top