തീയറ്ററിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ വിക്രം.. മേക്കിങ് വീഡിയോ..

തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ തമിഴ് ആക്ഷൻ ചിത്രം വിക്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 8 മുതൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഇത് അറിയിച്ചു കൊണ്ടുള്ള ഒരു പ്രൊമോ വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഈ ചിത്രം മലയാളത്തിലും എത്തുന്നു എന്നറിയിച്ചു കൊണ്ടുള്ള ഒരു കിടിലൻ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് .

ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ കാണാനാവുന്നത്. ഈ വീഡിയോയിൽ കേന്ദ്ര കഥാപാത്രമായ ഉലക നായകൻ കമൽ ഹാസൻ , മക്കൾ സെൽവൻ വിജയ് സേതുപതി , മലയാളത്തിലെ യുവ താരം ഫഹദ് ഫാസിൽ എന്നിവരെ കാണാൻ സാധിക്കും. ഒപ്പം ചിത്രത്തിലെ അണിയറ പ്രവർത്തകരേയും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ജൂൺ മൂന്നിന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. രാജ് കമൽ ഇന്റർനാഷ്ണലിന്റെ ബാനറിൽ നടൻ കമൽ ഹാസൻ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. അൻബറിവാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏവരും ചിത്രത്തിനായി കാത്തിരിക്കുകയാണ് .

Scroll to Top