ആരാധകരെ കോരി തരുപ്പിച്ച വിക്രത്തിലെ ക്ലൈമാക്സ് സീൻ…!

തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ തമിഴ് ആക്ഷൻ ചിത്രം വിക്രം ഇപ്പോഴും ഹൈപ്പ് ഒട്ടും കുറയാതെ പ്രേക്ഷക ഹൃദയങ്ങളിൽ കുതിച്ചു പായുകയാണ് . പ്രേക്ഷകരിൽ ഈ ചിത്രം സൃഷ്ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ വൺസ് അപ്പോൺ എ ടൈം എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് . ഹെയ്സൻ ബെർഗ് വരികൾ രചിച്ച് അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

നടൻ കമൽ ഹാസന്റെ അത്യുഗ്രൻ വെടി വെയ്പ്പ് രംഗങ്ങളാണ് ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കുന്നത് . രണ്ടര മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒന്ന് തന്നെയാണ് . ഈ ഗാന രംഗത്തിലെ നടൻ ഫഹദ് ഫാസിലിന്റെ അഭിനയ മികവും എടുത്തു പറയേണ്ടതാണ് . നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം മികവിൽ പുറത്തിറങ്ങിയ ഈ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് ജൂൺ മൂന്നിന് ആണ് . ജൂലൈ 8 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചു. ഈ ചിത്രം നിർമ്മിച്ചത് രാജ് കമൽ ഇന്റർനാഷ്ണലിന്റെ ബാനറിൽ നടൻ കമൽ ഹാസൻ തന്നെ ആയിരുന്നു . ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അൻബറിവാണ്. അനിരുദ്ധ് രവിചന്ദറിന്റെ മറ്റൊരു കിടിലൻ പ്രകടനമാണ് വിക്രമിലെ ഗാനങ്ങളിലൂടെ കാണാൻ സാധിച്ചത്.

Scroll to Top