Categories: Movie Updates

തീയറ്ററിൽ ആരാധകരെ ആവേശത്തിലാക്കിയ വിക്രത്തിലെ ഷൂട്ട് സീൻ കാണാം..

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം . ജൂൺ മൂന്നിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. നാനൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

പോർക്കണ്ട സിംഗം എന്ന ഈ ഗാന രംഗത്തിൽ കമൽഹാസനെയാണ് കാണാൻ സാധിക്കുന്നത്. ഈ ഗാനരംഗത്തിൽ കിടിലൻ ഷൂട്ടിംഗ് രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷ്ണു എടവൻ വരികൾ രചിച്ച ഈ ഗാനം ആലപിചിരിക്കുന്നതും ഇതിന് ഈണം പകർത്തിരിക്കുന്നതും അനിരുദ്ധ് രവിചന്ദൻ ആണ്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന സ്നീക്ക് പീക്ക് വീഡിയോസിനും ചിത്രത്തിലെ ആദ്യ ഗാനത്തിനും വളരെയധികം സ്വീകാര്യത ലഭിച്ചിരുന്നു.

കമൽ ഹാസൻ തന്നെ നിർമ്മിച്ച ഈ മാത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. കമൽഹാസനൊപ്പം ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, നരേൻ , അതിഥി വേഷത്തിൽ തമിഴിലെ പ്രിയതാരം സൂര്യ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി. ലോകേഷ് കനകരാജ്- രത്‌നകുമാർ എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ച ചിത്രം കൂടിയാണ്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 month ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 month ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 month ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 month ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 month ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 month ago