തിയറ്റർ ഇളക്കി മറിച്ച വിക്രത്തിലെ വീഡിയോ സോങ്ങ് കാണാം. ..

ഉലകനായകൻ കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന വിക്രം എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മാനഗരം, കൈദി, മാസ്റ്റർ തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് വിക്രം സംവിധാനം ചെയ്യുന്നത്. ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കമൽഹാസനൊപ്പം മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും വേഷമിടുന്നുണ്ട്. ഇത് കൂടാതെ നടിപ്പിന് നായകൻ സൂര്യയും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഈ വമ്പൻ താരനിരയെ കൂടാതെ അർജുൻ ദാസ് മലയാളി താരങ്ങളായ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുണ്ട്.

പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് ചിത്രത്തിന്റെ ട്രൈലർ സ്വീകരിച്ചത്. ചിത്രത്തിലെ ഒരു ലെറിക്കൽ വീഡിയോ ഗാനം ഇപ്പോഴിതാ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പത്തല പത്തല എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് കമൽഹാസനാണ്. ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും . ഇരുവരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കമൽ ഹാസന്റെ മനോഹരമായ നൃത്ത ചുവടുകളും സ്റ്റിൽസും ഉൾപ്പെടുത്തിയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഈ ചിത്രം നിർമിക്കുന്നത് രാജ് കമൽ ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് . ചിത്രത്തിന്റെ ക്യാമറമാൻ മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് . ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top