തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന വിക്രാന്ത് റോണ..! വീഡിയോ സോങ്ങ് കാണാം..

അനൂപ് ബണ്ഡാരി സംവിധാനം ചെയ്ത് ജൂലൈ 28 ന് ആഗോള റിലീസ് ആയി എത്തിയ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. കിച്ച സുധീപ് ആണ് ഈ ചിത്രത്തിലെ നായകനായി എത്തുന്നത്. ഈച്ച എന്ന ചിത്രത്തിലെ നെഗറ്റീവ് റോൾ ചെയ്ത് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് കിച്ച സുധീപ്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് .

രാരാരാക്കമ്മാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഹിന്ദി ഗാനത്തിന്റെ ഒരു മിനുട്ട് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . നടൻ സുധീപിനേയും ഒപ്പം നടി ജാക്വിലിൻ ഫെർനാൻഡസിനേയും ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കും . ഹോട്ട് ലുക്കിൽ ആരാധകരെ ത്രസിപ്പിക്കുന്ന നൃത്തവുമായാണ് ജാക്വിലിൻ ഈ ഗാനത്തിൽ എത്തിയിട്ടുള്ളത്. ഷാബിർ അഹമ്മദ് വരികൾ രചിച്ച ഈ ഗാനം നകാഷ് അസിസ്, സുനിധി ചൗഹാൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത് . ബി. അജനീഷ് ലോക്‌നാഥ് ആണ് ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത്.

ത്രീഡി ഫോർമാറ്റിൽ ആണ് ഈ സാഹസിക ഫാന്റസി ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് കിച്ച സുധീപ് , നിരൂപ് ഭണ്ഡാരി, നീത അശോക്, ജാക്വിലിൻ ഫെർനാൻഡസ് എന്നിവരാണ് . ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്നാണ്. വില്യം ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് ആണ്.

Scroll to Top