ഗംഭീര അഭിനയവും ആക്ഷൻ രംഗങ്ങളുമായി സായി പല്ലവി..! വിരാടപർവ്വം ട്രൈലർ കാണാം.

വേണു ഉഡുഗുലയുടെ സംവിധാനത്തിൽ റാണ ദഗുബതി , സായ് പല്ലവി എന്നിവർ ഒന്നിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ്” വിരാടപർവ്വം . ജൂൺ പതിനേഴിന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തു . തെലുങ്കാന പ്രദേശത്ത് 1990 കളിൽ നടന്ന നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് സംവിധായകൻ ഈ ചിത്രം അവതരിപ്പിക്കുന്നത് .

മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള ഈ ട്രൈലറർ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സഖാവ് രാവണ്ണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ
ദഗുബതി അവതരിപ്പിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലർ രംഗങ്ങളിലും ശ്രദ്ധ നേടുന്നത് റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ്. വെടിവയ്പ്പുകൾക്കും പ്രശ്നങ്ങൾക്കും ഇടയിലും മനോഹരമായ ഒരു പ്രണയം കൂടി ട്രൈലറിൽ കാണാൻ സാധിക്കുന്നുണ്ട്. ചിത്രത്തിൽ പ്രിയാമണി, നിവേദ പെതുരാജ്, നന്ദിതാദാസ് , നവീൻ ചന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വേണു ഉഡുഗുല തന്നെയാണ്. സുരേഷ് പ്രൊഡക്ഷൻസ് , എസ് എൽ വി സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മാണം നിർവഹിക്കുന്നത് സുധാകർ ചെറുകുറി ആണ്. ഡാനിസാലൊ , ദിവാകർമണി എന്നിവരാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റർ . ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിഷ്റ്റർ എന്നിവർ ചേർന്നാണ് തയ്യാറാക്കിയത് . ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത് സുരേഷ് ബൊബിളി ആണ്.

Scroll to Top