പ്രേക്ഷക ശ്രദ്ധ നേടി സായി പല്ലവി നായികയായി എത്തിയ വിരാടപർവ്വത്തിലെ പുതിയ ഗാനം..

ജൂൺ 17 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് വിരാടപർവ്വം . വേണു ഉഡുഗുല സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണ ദഗ്ഗുബതി , സായ് പല്ലവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നഗാദാരിലോ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഈ ഗാനത്തിന്റെ ഫുൾ വീഡിയോ ലഹാരി മ്യൂസിക് ടി – സീരീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

റാണ ദഗ്ഗുബതി , സായ് പല്ലവി, പ്രിയാമണി എന്നിവരാണ് ഈ ഗാനരംഗത്തിൽ നിറഞ്ഞ് നിൽക്കുന്നത് . കാടിനുള്ളിലെ നക്സൽ സംഘത്തിലേക്ക് സായ് പല്ലവി വന്നു ചേരുന്നതും , പുതിയ അംഗത്തെ ട്രെയ്ൻ ചെയ്യിപ്പിക്കുന്നതുമായ രംഗങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഒപ്പം റാണ ദഗ്ഗുബതിയുടേയും സായ് പല്ലവിയുടേയും കഥാപാത്രങ്ങൾ തമ്മിലുള്ള സ്നേഹബന്ധവും ഈ ഗാനത്തിൽ നമുക്ക് കാണാൻ സാധിക്കും.


ദ്യാവരി നരേന്ദർ റെഡ്ഡി, സഹാപതി എന്നിവരാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. സുരേഷ് ബൊബ്ബിലി ആണ് സംഗീത സംവിധായകൻ. വരം ആണ് ഈ ഗാനം ആലപിച്ചരിക്കുന്നത് . സംവിധായകൻ വേണു ഉഡുഗുല തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ഈ ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത് തെലങ്കാന മേഖലയിലെ നെക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ്.

Scroll to Top