കാർത്തി നായകനായി എത്തുന്ന വിരുമൻ.. വീഡിയോ സോങ്ങ് കാണാം..

ഓഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന തമിഴ് താരം കാർത്തിയുടെ പുത്തൻ ചിത്രമാണ് വിരുമൻ . കൊമ്പൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മുത്തയ്യയും കാർത്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അദിതി ശങ്കർ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിരുമനിലെ ഒരു വീഡിയോ ഗാനത്തിന്റെ പ്രെമോ റിലീസ് ചെയ്തിരിക്കുകയാണ്. മധുര വീരൻ എന്ന ഗാനത്തിന്റെ 53 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു പ്രെമോ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കാർത്തി – അദിതി താരജോടികളെയാണ് ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. അദിതിയുടെ കിടിലൻ നൃത്ത ചുവടുകളും ഈ വീഡിയോയിൽ കാണാൻ സാധിക്കും .

രാജു മുരുകൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയും അദിതി ശങ്കറും ചേർന്നാണ്. സൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യൻ ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. സംവിധായകൻ മുത്തയ്യ തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . അനൽ അരസു ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . സെൽവ കുമാർ എസ്.കെ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ വെങ്കടരാജൻ ആണ്.

കാർത്തി , അദിതി എന്നിവരെ കൂടാതെ എസ്. ശങ്കർ , പ്രകാശ് രാജ് , രാജ് കിരൺ , ശരണ്യ പൊൻവണ്ണൻ ,സൂരി മുത്തുച്ചാമി, മനോജ്‌ ഭാരതി രാജ, സിംഗം പുലി, കരുണാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Scroll to Top