മാസ്സ് ആക്ഷൻ രംഗങ്ങളും പ്രണയ രംഗങ്ങളും കോർത്തിണക്കി വിശാൽ നായകനായി എത്തുന്ന “വീരമേ വാഗൈ സൂടും”.. ട്രൈലർ കാണാം..

വിശാൽ നായകനായി എത്തുന്ന പുത്തൻ ചിത്രം വീരമേ വാഗൈ സൂടും എന്ന ആക്ഷൻ ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു …….

തമിഴ് താരനിരയിലെ ശ്രദ്ധേയനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. തുപ ശരവണൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വിശാൽ തന്നെയാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. വമ്പൻ താരനിരയിൽ ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ തന്നെ ഇരുപതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയെടുത്തു.

യുവാൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് കാവിൻ രാജ് ആണ്. തകർപ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ട്രെയ്ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നതും. എനിമി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിശാലിന്റെ ആക്ഷൻ രംഗങ്ങൾ മനോഹരമായി ഒരുക്കിയ ചിത്രം കൂടിയാണിതെന്ന് ട്രൈലെറിൽ നിന്നും മനസിലാക്കാം.

മലയാള താരം ബാബുരാജ് ആണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിംപിൾ ഹയാത്തി ആണ് വിശാലിന്റെ നായികയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ യോഗി ബാബു, കുമരവേൽ, രവീണ രവി, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ പി ആർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. വിശാൽ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. എൻ ബി ശ്രീകാന്ത് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മലയാളി താരം ബാബുരാജ് വളരെ സ്റ്റൈലിഷ് ആയ മാസ്സ് വേഷത്തിൽ ആണ് എത്തുന്നത് എന്ന് ട്രൈലെർ നമുക്ക് കാണിച്ചു തരുന്നു. ഏതായാലും വീരമേ വാഗൈ സൂടും എന്ന ചിത്രത്തിന്റേ ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലർ പ്രേക്ഷക പ്രതീക്ഷകൾ വളരെയധികം വർധിപ്പിക്കുന്ന ഒന്നു തന്നെയാണ്.

Scroll to Top