അവളെന്നെ കള്ളാന്ന് വിളിച്ചട…! ശ്രദ്ധ നേടി വിശുദ്ധ മെജോ ട്രൈലർ കാണാം..

പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലുടെ പ്രേക്ഷക ശ്രദ്ധ നേടിയ ഡിനോയ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വിശുദ്ധ മെജോ . കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വളരെ രസകരമായ ഒരു ട്രൈലർ രംഗമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. നടൻ മോഹൻലാൽ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ട്രൈലർ വീഡിയോ പുറത്തുവിട്ടത്.

ജയ് ഭീം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടി ലിജോമോൾ ആണ് ഈ ചിത്രത്തിൽ നായിക വേഷം ചെയ്യുന്നത്. ഡിനോയ് , ലിജോമോൾ , മാത്യു തോമസ് എന്നിവരാണ് ട്രൈലർ രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. റൊമാൻസും കോമഡിയും നിറഞ്ഞ് നിൽക്കുന്ന ഈ വീഡിയോയിൽ തന്റെ ബാല്യകാല സുഹൃത്തിനോട് പ്രണയം പറയാൻ കഷ്ടപ്പെടുന്നതും അതേ തുടർന്നുള്ള രസികൻ നിമിഷങ്ങളും എല്ലാം കാണാൻ സാധിക്കും. ഒട്ടേറെ പ്രേക്ഷകരാണ് ചിത്രം ഒരു വമ്പൻ ഹിറ്റ് ആയി മാറട്ടെ എന്ന് ആശംസിച്ച് കമന്റുകൾ നൽകിയിട്ടുള്ളത്.

ഈ ചിത്രം നിർമ്മിക്കുന്നത് വിനോദ് ഷൊർണൂർ, ജോമോൻ ടി ജോൺ , ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് . ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നടൻ ഡിനോയ് പൗലോസ് തന്നെയാണ്. ജസ്റ്റിൻ വർഗ്ഗീസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ക്യാമറമാൻ. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .

Scroll to Top