കുങ്ഫു പരിശീലിച്ച് വിസ്മയ മോഹൻലാൽ…! വീഡിയോ കാണാം..

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ അറിയാത്തവർ വിരളമാണ്. മകൻ പ്രണവിനെ പോലെ മകൾ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ലെങ്കിലും താരങ്ങളുടെ മക്കളുടെ കാര്യങ്ങൾ അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് വിസ്മയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചില ചിത്രങ്ങളും വീഡിയോകളും ആണ്.

തായ്ലൻഡിൽ എത്തിയ വിസ്മയ ; താൻ അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചും പൈ സന്ദർശനത്തെ കുറിച്ചുമെല്ലാം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഒരു നീണ കുറിപ്പും വിസ്മയ രേഖപ്പെടുത്തിയിരുന്നു. ഇത് പൈയിൽ താമസിച്ച് പരിശീലനം നേടിയ സമയത്തെ ചില ചിത്രങ്ങളും വീഡിയോകളും മാത്രമാണ്. എന്റെ ദിനചര്യകൾ താളതെക്കിയതാണെന്നും മധ്യഭാഗത്ത് ചില ഭാഗങ്ങൾ നഷ്ടപ്പെട്ടിരുക്കുന്നു. ഞാൻ ഇപ്പോഴും തുടക്കകാരിയാണ്.

എല്ലാം അതിശയത്തോടെ നോക്കി കണ്ടു പഠിക്കുന്നു. പൈയിലെ മുഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ് അവസാന വീഡിയോ. മൃഗങ്ങളെ പുനരധിവധിപ്പിക്കുന്നുണ്ട് ഇവിടെ . ഭംഗിയുള്ള നായ്ക്കളെയും പന്നികളെയും കുതിരകളെയും ഇവിടെ കണ്ടു മുട്ടി. വൈയുമായി പ്രണയത്തിലായി. മലനിരകളിലെ മനോഹര കാഴ്ചകളിലേക്കും പരിശീലനത്തിലേക്കും ഉണർന്നത് മാന്ത്രികമായിരുന്നു .

അതുകൊണ്ട് തന്നെ ഇവിടുത്തെ താമസം നീട്ടി കൊണ്ടു പോയി. ഇവിടെ എത്തിയപ്പോൾ മുതൽ അനുഭവിച്ചത് വ്യത്യാസമാണ്. കുംഫു ചെയ്യുന്നതും പ്രത്യേകിച്ച് രാവിലെ കിഗോംഗ് എന്റെ മനസിനേയും ശരീരത്തേയും ശാന്തമാക്കി. ഇൻസ്ട്രക്ടർമാർ എല്ലാവരും അവരുടെ കലയിൽ വളരെയധികം അഭിനിവേശം ഉള്ളവരായിരുന്നു. വളരെ ക്ഷമയോടെ പഠിപ്പിച്ചു. ഞാൻ തീർച്ചയായും മടങ്ങിവരും . മാസ്റ്റർ ഇയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി. എന്ന് കുറിച്ചു കൊണ്ടാണ് വിസ്മയ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Scroll to Top