ദിലീപിൻ്റെയും ജോജു ജോർജിൻ്റെയും ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി വോയ്സ് ഓഫ് സത്യനാഥൻ..! ടീസർ കാണാം..

തെങ്കാശിപ്പട്ടണം , പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപിനെ നായകനാക്കി കൊണ്ട് റാഫി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ഇതിനോടകം പുറത്ത് ഇറങ്ങിയ വോയിസ് ഓഫ് സത്യനാഥന്റെ വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് രണ്ടാമത്തെ ഒഫീഷ്യൽ ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലൂടെയാണ് 44 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ടീസർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

ജോജു ജോർജ് , ദിലീപ് എന്നീ കഥാപാത്രങ്ങളെ തന്നെയാണ് ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ജോജുവിന്റെ കഥാപാത്രം ഏറെ നിഗൂഡത നിറഞ്ഞതാണ് എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകി മികച്ച ഒരു ഫാമിലി എന്റർടൈനറായാണ് ചിത്രം പുറത്തിറങ്ങുന്നത്. ജൂലൈ 14 നാണ് വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്. ദിലീപ്, ജോജു ജോർജ് എന്നിവരെ കൂടാതെ വീണ നന്ദകുമാർ , സിദ്ദിഖ് , അനുശ്രീ, അനുപം ഖേർ , ജോണി ആൻറണി, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, രമേഷ് പിഷാരഡി ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .

സംവിധായകൻ റാഫി തന്നെയാണ് വോയിസ് ഓഫ് സത്യനാഥന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. ബാദുഷ സിനിമാസ് , പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന നിർമ്മാണം നിർവഹിക്കുന്നത് ബാദുഷ എൻ എം , ഷിനോയി മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് . ജിതിൻ സ്റ്റാനിസ്ലസ്, സ്വരൂപ് ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ് . വോയ്സ് ഓഫ് സത്യനാഥനിലെ ഗാനങ്ങൾ ഒരുക്കുന്നത് അങ്കിത് മേനോൻ ആണ് . ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിട്ടുള്ളത് വിനായക് ശശികുമാറും .

Scroll to Top