നിങ്ങൾക്ക് വേറിട്ട ഒരു ശബ്ദം ഉണ്ട്.. പക്ഷേ അതൊരു സാധാരണക്കാരന്റെ ശബ്ദമാണ്…! പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ.. ട്രെയിലർ കാണം..

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കിക്കൊണ്ട് റാഫി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ജൂലൈ 14 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ വോയിസ് ഓഫ് സത്യനാഥന്റെ ട്രെയിലർ വീഡിയോ മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളുമായി തുടങ്ങുന്ന ട്രെയിലർ വീഡിയോ പിന്നീട് ആക്ഷൻ , ത്രില്ലിംഗ് സീനുകളിലേക്ക് മാറുകയാണ്.

ആദ്യകാല ദിലീപ് ചിത്രങ്ങളെ പോലെ തന്നെ കുടുംബ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കാൻ പറ്റുന്ന ഒന്നായിരിക്കും വോയിസ് ഓഫ് സത്യനാഥൻ എന്നത് ചിത്രത്തിന്റെ ഇതിനോടകം പുറത്തിറങ്ങിയ ടീസർ , ട്രെയിലർ വീഡിയോകളിൽ നിന്നെല്ലാം വ്യക്തമാണ്. ജനപ്രിയ നായകൻ ദിലീപിൻറെ ഒരു വമ്പൻ തിരിച്ചുവരവാണ് പ്രേക്ഷകർ ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. റാഫി – ദിലീപ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം , പഞ്ചാബി ഹൗസ്, ചൈനാ ടൗൺ, പാണ്ടിപ്പട, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ് ,വീണാ നന്ദകുമാർ , അനുശ്രീ, സിദ്ദിഖ്, അനുപം ഖേർ , മകരന്ദ് ദേശ്പാണ്ഡെ, ജോണി ആന്റണി, രമേഷ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കഥാ- തിരക്കഥ – സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് റാഫി തന്നെയാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, ബാദുഷ സിനിമ എന്നീ പ്രൊഡക്ഷൻ കമ്പനികൾ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ ദിലീപ്, ഷിനോയി മാത്യു , രാജൻ ചിറയിൽ, ബാദുഷ എൻ എം എന്നിവരാണ് .

Scroll to Top