സോഷ്യൽ മീഡിയയിൽ വൈറലായി മീര വാസുദേവൻ്റെ വർക്കൗട്ട് വീഡിയോ..!

Posted by

താരരാജാവായ മോഹൻലാലിനോടൊപ്പം നായികകഥാപാത്രമാകു വാൻ ഏതൊരു നടിയുടെയും ഭാഗ്യമാണ്.അങ്ങനെ ഒരു ഭാഗ്യം നേടിയെടുത്ത നടിയാണ് മീരവാസുദേവൻ.. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ മലയാളി മനസുകളെ കീഴ്പ്പെടുത്തുവാൻ ഈ തെന്നിന്ത്യൻ താരത്തിനു സാധിച്ചു…

2005ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഒരുപാട് അവാർഡ് നേടികൊടുക്കു വാനും അൽഷിമെഴ്സ് എന്ന അസുഖം പിടിപെട്ടുബുദ്ധിമുട്ടുന്ന വ്യക്തികളുടെ നിസഹായാവസ്ഥ തുറന്നുകാട്ടുവാനും മോഹൻലാൽ എന്ന മഹാനടനിലൂടെ സംവിധാ യാകാന് സാധിച്ചു.മഹാനടന്റെ ഒപ്പത്തിനൊപ്പം അഭിനയമികവ് പുലർത്തുവാൻ ലേഖ എന്ന കഥപാത്രത്തിലൂടെ മീരയ്ക്ക് സാധിച്ചു.

നിർത്തം മോഡലിംഗ് എന്നിങ്ങനെ ഒരുപാട് മേഖലകളിൽ തിളങ്ങി. വിദ്യാഭ്യാസത്തെ മാറ്റിനിർത്താതെ ഒപ്പം കൂടെ കൂട്ടി ബാച്ച്ലർ ഡിഗ്രി കരസ്തമാക്കി.. മോഡലിംഗ് രംഗത്ത് ഒരുപാട് പ്രതിസന്ധി നേരിടേണ്ടതായി വന്നെകിലും തളരാതെ മീര പിടിച്ചു നിന്നു.

വിവാഹജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ മീരയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.. അത് ഒരുപരിതിവരെ കരിയർനെ ബാധിച്ചിട്ടുണ്ടെന്നു മീര പറയുകയുണ്ടായി. നല്ല അവസരങ്ങൾ തനിക്ക് നഷ്ടമായതിൽ താരത്തിനു വളരെയധികം സങ്കടവുമുണ്ട്. മലയാളി പ്രേക്ഷരുടെ മുന്നിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം മിനിസ്‌ക്രീനിൽ മീര പ്രേത്യക്ഷപെടുകയുണ്ടായി.

ബിഗ്സ്‌ക്രീനിൽനിന്നും മിനിസ്‌ക്രീനിലേക്കുള മീരയുടെ വരവ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന കുടുബവിളകിലെ സുമിത്ര എന്ന കേന്ദ്രകഥാപാത്രമായാണ് മീര പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.3 മക്കളുടെ അമ്മയായി കുടുബത്തിലെ നല്ല ഒരു മരുമകളായി കുടുബം മുന്നോട്ടു കൊണ്ടുപോകുന്ന സുമിത്രയുടെ
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഭർത്താവിന്റെ കാമുകി.

ജീവിതത്തിൽ ഒറ്റപെട്ടു പോകുമെന്ന അവസ്ഥയിൽ വീണുപോകാതെ സ്വന്തംകാലിൽ പിടിച്ചുനിൽക്കാൻ നെട്ടോട്ടം ഓടുന്ന സ്ത്രീ കഥാപാത്രത്തെ നടി വളരെ ഭംഗിയമായി അവതരിപ്പിച്ചു. സാരിയിൽ നാടൻ വേഷത്തിൽ സ്‌ക്രീനിൽ തിളങ്ങുന്ന മീരയെ ഏഷ്യാനെറ്റ്‌ പ്രേഷകർ വളരെ ആരാധനയോടും സ്നേഹത്തോടും ആണ് കാണുന്നത്

അടുത്തിടയായി സോഷ്യൽ മിഡിയയിലൂടെ നടി തന്റെ വർക്ഔട് വീഡിയോ പങ്കുവെക്കുകയുണ്ടായി. ന്യൂ ലുക്കിൽ അടിപൊളി ആയി വർക്ക്‌ ഔട്ട്‌ ചെയ്യുന്ന മീരയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിസ്വീകരിച്ചു.ഏത് പ്രായത്തിലും തന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും മീര വരുത്തുന്നില്ല എന്ന് ഇതിലൂടെ മനസിലാക്കാം

Categories