Categories: Trailer

ഏറെ നിഗൂഢതകളുമായി ആസിഫ് അലിയുടെ പുത്തൻ ചിത്രം എ രഞ്ജിത്ത് സിനിമ… ട്രൈലർ കാണാം..

നിശാന്ത് സത്തു ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് എ രഞ്ജിത്ത് സിനിമ . ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ പാറ്റേണിലാണ് അണിയിച്ച് ഒരുക്കുന്നത്. ഇപ്പോൾ ഇതാ മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. ആസിഫ് അലിക്കൊപ്പം നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെയേറെ നിഗൂഢതകൾ നിറഞ്ഞതാണ് എന്ന സൂചനയാണ് ട്രെയിലർ വീഡിയോ സമ്മാനിക്കുന്നത്. പ്രേക്ഷകർക്ക് കഥയെക്കുറിച്ച് ഒരു പിടിയും തരാതെ പുറത്തുവന്നിട്ടുള്ള ട്രെയിലർ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സൈജു കുറുപ്പ് , ആൻസൺ പോൾ , നമിത പ്രമോദ് , ജുവൽ മേരി, ഹന്ന റെജി കോശി എന്നിവരും ആസിഫലിക്കൊപ്പം ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ അജു വർഗീസ്, ഹരിശ്രീ അശോകൻ , രഞ്ജി പണിക്കർ, കലാഭവൻ നവാസ്, കോട്ടയം രമേശ്, കൃഷ്ണൻ ബാലകൃഷ്ണൻ , ജയകൃഷ്ണൻ , മുകുന്ദൻ , സന്തോഷ് ജോർജ് കുളങ്ങര, കൃഷ്ണ, ജാസി ഗിഫ്റ്റ്, സബിത ആനന്ദ്, ശോഭ മോഹൻ , ജോർഡി ഈരാറ്റുപേട്ട എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ഈ മാസം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണ നിർവഹിച്ചിരിക്കുന്നത് നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്നാണ്. നമിത് ആർ , വൺ ടൂ ത്രീ ഫ്രെയിംസ് എന്നിവരാണ് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . സംവിധായകൻ നിഷാന്ത് തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് മിഥുൻ അശോകൻ ആണ് . റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്. സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ ചേർന്ന് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ മനോജ് സി എസ് ആണ് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 day ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

5 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

5 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

5 days ago