വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷിയിലെ മനോഹര ഗാനം കാണാം..

Posted by

വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാൻറിക് കോമഡി തെലുങ്ക്  ചിത്രമാണ് ഖുഷി. സെപ്റ്റംബർ ഒന്നു മുതൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയം തീർക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ആരാധ്യ എന്ന മലയാള വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്.

സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. സാമന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ഈ വീഡിയോ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ വലിയൊരു സ്ഥാനം നേടിയ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. അരുൺ ആലാട്ട് ആണ് വരികൾ തയ്യാറാക്കിയത്. ഇതിലെ ഇംഗ്ലീഷ് വരികൾ ഒരുക്കിയിരിക്കുന്നത് ഷിയാസ് അബ്ദുൽ വഹാബ് ആണ് . കെ എസ് ഹരിശങ്കറും ശ്വേതാ മോഹനനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കൊറിയോഗ്രഫി നിർവാണ , പോണി വർമ എന്നിവരുടേതാണ്.

ഈ റൊമാൻറിക് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ശിവ നിർവാണ ആണ് . സാമന്ത വിജയ് എന്നിവരെ കൂടാതെ സച്ചിൻ ഖേദകർ , ശരണ്യ പൊൻവണ്ണൻ , മുരളി ശർമ്മ, ലക്ഷ്മി, രോഹിണി, ജയറാം , വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ , ശ്രീകാന്ത് അയ്യങ്കാർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുരളി ജി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ പ്രവിൻ പുഡി ആണ്. മൈത്രി മൂവി മേക്കേഴ്സ് അണിയിച്ച് ഒരുക്കിയ ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ നവീൻ യേർനേനി, വൈ രവിശങ്കർ എന്നിവരാണ് .

Categories