ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണയും ഒന്നിക്കുന്ന അടി..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

Posted by

ഏപ്രിൽ 14ന് വിഷു റിലീസായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് അടി. ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവർ നായക – നായിക വേഷം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ ടീസറും ചിത്രത്തിലെ വീഡിയോ ഗാനവും എല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അവയെല്ലാം കണ്ട് താരങ്ങളുടെ അഭിനയ മികവിനെയും ആരാധകർ പ്രശംസിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ അടിയുടെ ഒരു ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് ഈ പുത്തൻ ട്രെയിലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.



രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ആരംഭിക്കുന്നത് തന്നെ ചിത്രത്തിലെ നായികയുടെയും നായകന്റെയും വിവാഹ രംഗം കാണിച്ചുകൊണ്ടാണ്. ചിത്രത്തിൽ ഗീതിക എന്ന കഥാപാത്രമായി അഹാനയും സജീവ് എന്ന കഥാപാത്രമായി ഷൈൻ ടോമും വേഷം ഇടുന്നു. ഇവർക്കിടയിലെ പ്രണയ രംഗങ്ങളിലൂടെ തുടരുന്ന ട്രെയിലർ പിന്നീട് നായകൻ നേരിടുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കാണിച്ചുകൊണ്ട് മുന്നേറുന്നു. ഇത് ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന താളപ്പിഴകളാണ് ചിത്രം പറയുന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ആരാധകർ വീഡിയോയ്ക്ക് താഴെ മികച്ച കമൻറുകൾ ആണ് നൽകുന്നത്. ചിത്രം ഒരു ഹിറ്റായി മാറുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ .



പ്രശോഭ് വിജയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേഫാറർ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടി നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ , ജോം വർഗീസ് എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് . അടിയുടെ കഥ തയ്യാറാക്കിയിട്ടുള്ളത് രതീഷ് രവി ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫെയ്സ് സിദ്ധിക്കും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും ചെയ്തിരിക്കുന്നു. ഷറഫു അൻവർ അലി എന്നിവർ ചേർന്ന് വരികൾ തയ്യാറാക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ഗോവിന്ദ് വസന്ത ആണ് .

Categories