കല്യാണി പ്രിയദർശൻ്റെ തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി ജോഷി ചിത്രം ആൻറണി ട്രെയിലർ കാണാം..

Posted by

ജോജു ജോർജ് , കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജോഷി അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് ആന്റണി. ആൻറണിയിലെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ആൻറണിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തുന്ന കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെയും കല്യാണിയുടെയും അത്യുജ്ജ്വല പ്രകടനം തന്നെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം റിലീസ് ചെയ്യുന്നത് ഡിസംബർ ഒന്നിനാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ഒന്നിച്ച താരങ്ങളായ ചെമ്പൻ വിനോദ് ജോസ് , നൈല ഉഷ, വിജയരാഘവൻ എന്നിവർ ഈ ചിത്രത്തിലും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവർക്ക് പുറമേ ആശ ശരത്, അപ്പാനി ശരത്, ജുവൽ മേരി , സിജോയ് വർഗീസ്, ടിനി ടോം , ആർ ജെ ഷാൻ, ജിനു ജോസഫ് , പത്മരാജ് രതീഷ് , രാജേഷ് ശർമ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ജേക്സ് ബിജോയ് ഈണം പകർന്ന ഈ ചിത്രത്തിൻറെ ഓഡിയോ അവകാശം സരിഗമയാണ് സ്വന്തമാക്കിയിട്ടുള്ളത്. രാജേഷ് ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ഐൻസ്റ്റീൻ സാക്ക് പോൾ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് , അൾട്ര മീഡിയ എന്റർടൈൻമെന്റ്സ് എന്നിവ ചേർന്നാണ് നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. രണദിവെ ഛായഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ് .

Categories