സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ആറാട്ടിലെ തീം സോങ്ങ്…കാണാം..

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രം ആറാട്ടിലെ ആദ്യത്തെ സോങ് ടീസർ പുറത്തിറങ്ങിയത് ഏതാനും ദിവസങ്ങൾക്കു മുൻപാണ് . ഇപ്പോഴിതാ ആരാധകരെ ഇളക്കിമറിക്കുന്ന ഈ ചിത്രത്തിലെ തീം സോങ്ങിന്റെ ലിറിക്കൽ വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു കിടിലൻ റാപ് സോങ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. എം ജി ശ്രീകുമാർ, ഫെജോ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തലയുടെ വിളയാട്ട്‌ എന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ, ഫെജോ എന്നിവർ ചേർന്നാണ് . രാഹുൽ രാജ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് .

സോഷ്യൽ മീഡിയയിൽ ഈ ഗാനമെത്തിയ നിമിഷം മുതൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഈ തീം സോങ് എന്ന് പറയാം . ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക് ഈ ചിത്രം എത്തുവാൻ ഇനി രണ്ടു ദിവസം കൂടി മതി. ഉദയ കൃഷ്ണ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്നത്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി കൂടെ ഉള്ളത് ശക്തിയാണ്.

ആറാട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എത്താൻ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ടീസർ, ട്രൈലെർ, പ്രൊമോഷൻ വീഡിയോ, പോസ്റ്ററുകൾ എന്നിവയെല്ലാം ഹിറ്റായി മാറിയവയാണ്. ഈ ചിത്രത്തിൽ നായിക വേഷം അവതരിപ്പിക്കുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. കൂടാതെ ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.

ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഷമീർ മുഹമ്മദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് ഉലകനാഥ് ആണ്.

Scroll to Top