
കാർത്തി സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ എന്റർടൈമെന്റ് ചിത്രമാണ് റെയ്ഡ്. കന്നഡ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ടഗരുവിന്റെ റീമേക്കാണ് ഈ ചിത്രം എന്ന് പറയപ്പെടുന്നു. ദീപാവലിയോട് അനുബന്ധിച്ച് തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ടീസർ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവയ്ക്ക് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം കൂടി പുറത്ത് വിട്ടിരിക്കുകയാണ്. വിക്രം പ്രഭുവിനൊപ്പം ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് അനന്തിക ആണ് .…