
RX100 എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ കാർത്തികേയ ഗുമ്മകൊണ്ട പ്രധാന വേഷത്തിലെത്തുന്ന പുത്തൻ ചിത്രമാണ് ബേദുരുലങ്ക 2012. ക്ലാക്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ബേദുരുലങ്ക ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയത്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഒരു സാങ്കല്പിക ഗ്രാമവും അവിടെ…