പ്രേക്ഷക ശ്രദ്ധ നേടി ബിംബിസാരയിലെ വീഡിയോ സോങ്ങ്..! കാണാം.

നന്ദമുറി കല്യാൺ റാം കേന്ദ്ര കഥാപാത്രമായി എത്തിയ പുത്തൻ ചിത്രമാണ് ബിംബിസാര. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ് ഈ ചിത്രത്തിലെ ഒരു ഗാനം . ഗുലേബകവലി എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഏതാനും ദിവസങ്ങൾ മുൻപ് ഈ ഗാനം റിലീസ് ചെയ്തത്. ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമാണിത്.

ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് വാരിന ഹുസൈൻ, നന്ദമുറി കല്യാൺ റാം എന്നിവരെയാണ് . ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് അതീവ ഗ്ലാമറസായി എത്തിയ വാരിന ഹുസൈന്റെ നൃത്ത ചുവടുകളാണ് . രമജോഗയ്യ ശാസ്ത്രി ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ചിരന്തൻ ഭട്ട് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് . ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിന്മയി ശ്രീപട ആണ് .

ആഗസ്റ്റ് 5 ന് പ്രദർശനത്തിന് എത്തിയ ഈ ചിത്രത്തിൽ വാരിന ഹുസൈൻ, നന്ദമുറി കല്യാൺ റാം ഇവരോടൊപ്പം സംയുക്ത മേനോൻ , വെന്നല്ല കിഷോർ, കാതറിൻ തെരേസ , ശ്രീനിവാസ റെഡ്ഢി , ബ്രഹ്മാജി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ടൈം ട്രാവലർ ഫാൻസി ആക്ഷൻ ചിത്രമായ ബിംബിസാര ഒരുക്കിയിരിക്കുന്നത് വസിഷ്ഠ് ആണ്. ഛോട്ട കെ നായിഡു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. തമ്മി രാജു ആണ് ചിത്രത്തിന്റെ എഡിറ്റർ.

Scroll to Top