പ്രേക്ഷകരെ പേടിപ്പിച്ച് തമിഴ് ചിത്രം ബൊമൈ..! ട്രൈലർ കാണാം..

നടൻ എസ് ജെ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബൊമൈ . ജൂൺ 16 മുതൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ രണ്ടാം ട്രെയിലർ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുകയാണ്. രാധ മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിടുന്നത് പ്രിയ ഭാവ്നിശങ്കർ ആണ് . തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട ബൊമ്മെ ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.

സംവിധായകൻ രാധ മോഹൻ ആണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തുണിക്കടയിൽ ജോലി ചെയ്യുന്ന നായകൻ അവിടെയുള്ള ഒരു ബൊമ്മയുമായി പ്രണയത്തിൽ ആകുന്നു. ആ ബൊമ്മയെ തൻറെ പ്രണയിനിയായി ദൃശ്യവൽക്കരിച്ചുകൊണ്ട് അവളുടെ സംരക്ഷണത്തിനായി ഏത് അറ്റം വരെയും പോകുന്നു. അബ്നോർമൽ രീതിയിൽ പെരുമാറുന്ന, തൻറെ ബൊമ്മയായ പ്രണയിനിക്ക് വേണ്ടി എന്തും ചെയ്യാൻ ഒരുങ്ങുന്ന നായകനെ ആണ് ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നടൻ എസ് ജെ സൂര്യയുടെ തകർപ്പൻ പ്രകടനം തന്നെയാണ് ഈ ട്രെയിലർ വീഡിയോയുടെ ഹൈലൈറ്റ്.

യുവൻ ശങ്കർ രാജ ആണ് ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ബൊമ്മൈയിലെ ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത് കർക്കി ആണ് . റിച്ചാർഡ് എം നാഥൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിനുവേണ്ടി എഡിറ്റിംഗ് നിർവഹിച്ചത് ആൻറണി ആണ് . എം ആർ പൊൻ പാർധിപൻ ആണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. കെ കതിർ ചിതത്തിന്റെ ആർട്ട് ഡയറക്ടർ ആണ് . ബൊമ്മൈയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് കനൽ കണ്ണൻ ആണ് . എയ്ഞ്ചൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് വി മരുതു പാണ്ഡ്യൻ , ഡോക്ടർ ജാസ്മിൻ സന്തോഷ്, ഡോക്ടർ ദീപ ടി ദുരൈ എന്നിവർ ചേർന്നാണ്.

Scroll to Top