ലാലേട്ടൻ്റെ തകർപ്പൻ പ്രകടനവുമായി ബ്രോ ഡാഡി ട്രൈലർ.. കാണാം..

താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇതൊരു കംപ്ലീറ്റ് കോമഡി ഫാമിലി എന്റെർറ്റൈനർ ചിത്രമാണിത്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഇത്തരത്തിലുള്ള ചിത്രങ്ങളിൽ വേഷമിടുന്നത് . യുവ നായകൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ താരവും ഒരു മികച്ച വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാലത്ത് മലയാളത്തിലെ കോമഡി ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായിരുന്നു നടൻ മോഹൻലാലിന്റെ സാന്നിധ്യം. എന്നാൽ കുറച്ചു കാലങ്ങളായി അദ്ദേഹം ഇത്തരം കോമഡി ചിത്രങ്ങളിൽ വേഷമിട്ടിട്ട്. താരത്തിന്റെ അത്തരം കോമഡി ചിത്രങ്ങളിൽ സന്തോഷം കണ്ടെത്തുന്ന പ്രേക്ഷകർക്കുള്ള സമ്മാനമായാണ് പൃഥ്വിരാജ് ഇങ്ങനൊരു ചിത്രം അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായ വേഷമണിഞ്ഞ ലൂസിഫർ എന്ന ച ചിത്രത്തിലും നായകവേഷത്തിൽ എത്തിയത് മോഹൻലാൽ തന്നെ ആയിരുന്നു. നൂറു കോടി കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് ലൂസിഫർ .


നേരത്തെ പുറത്തിറങ്ങിയ ബ്രോ ഡാഡി ടീസർ പ്രേക്ഷകർക്കിടയിൽ വൻ തരംഗമായിരുന്നു. ഹിറ്റായി മാറിയ ആ ടീസറിന് ശേഷം ഇപ്പോഴിതാ, ബ്രോ ഡാഡി ട്രൈലെർ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. ഈ ചിത്രം ഒരു കിടിലൻ കോമഡി ചിത്രമാണിത് എന്ന് ട്രൈലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിൽ മോഹൻലാൽ ജോൺ കാറ്റാടി എന്ന പേരിലും പൃഥ്വിരാജ് ഈശോ ജോൺ കാറ്റാടി എന്ന പേരിലും എത്തുന്നു. ഈ ട്രൈലെർ കാണുമ്പോൾ ഇതൊരു കംപ്ലീറ്റ് മോഹൻലാൽ ഷോ ആണെന്നും കട്ടക്ക് കൂടെ പൃഥ്വിരാജും ഉണ്ടെന്ന് മനസിലാക്കാം. ഏതായാലും ഇന്ന് പുറത്തു വന്ന ഈ ട്രൈലെർ കിടിലൻ ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ജനുവരി ഇരുപത്തിയാറിനു ഓൺലൈൻ ഫ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറ്റിലൂടെയാണ് ഈ ചിത്രം പ്രേക്ഷക സദസ്സിൽ എത്തുന്നത്.

ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. രചന നിർവഹിച്ചിരിക്കുന്നത് നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ്. അഭിനന്ദം രാമാനുജൻ ആണ് ക്യാമറമാൻ. ദീപക് ദേവ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്.

Scroll to Top