ശ്രദ്ധ നേടി ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി ടീസർ..!

അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത് മലയാളത്തിലെ യുവതാരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിൽ ഒരു വീട്ടിനകത്ത് നിന്ന് സംസാരിക്കുന്ന ശ്രീനാഥ് ഭാസിയേയും ഒരു പെൺകുട്ടിയേയുമാണ് കാണാൻ സാധിക്കുന്നത്. അവരുടെ സംഭാഷണത്തിൽ നിന്നും വസ്ത്രധാരണത്തിൽ നിന്നും ഈ സിനിമ 1994-95 കാലഘട്ടത്തിലാണ് നടന്നതെന്ന് മനസിലാക്കാം.

ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മ്യൂസിക്ക് 247 എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മറ്റൊരു മികച്ച പ്രകടനം കൂടെ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ .

ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് അലക്സ് ജോസഫ് ആണ് . ആസിഫ് യോഗിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന അഷിം എന്നിവർ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ്. ഈ ചിത്രത്തിന് സംഗീതം നൽകുന്നത് ശേഖർ മേനോൻ ആണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ജോയൽ കവി ആണ്.

Scroll to Top