ഗൗതം വാസുദേവ് മേനോൻ 2016 ൽ നിർമ്മാണം ആരംഭിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2013ലായിരുന്നു തന്റെ പുതിയ പ്രോജക്ടിനെ കുറിച്ച് ഗൗതം അനൗൺസ് ചെയ്തത്. ഒരു ആക്ഷൻ സ്പൈ ചിത്രമായ ധ്രുവനച്ചത്തിരം അനൗൺസ് ചെയ്ത സമയത്ത് ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത് നടൻ സൂര്യയെ ആയിരുന്നു. എന്നാൽ പിന്നീട് നായകനുമായി തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നിരവധി അഭിനേതാക്കളെ കണ്ടുമുട്ടിയതിനുശേഷം ആണ് നടൻ ചിയാൻ വിക്രമിനെ ചിത്രത്തിൻറെ നായകനായി തീരുമാനിക്കുന്നത്. ശേഷം 2016 ൽ ചിത്രത്തിന്റെ നിർമ്മാണം 7 രാജ്യങ്ങളിലായി പുരോഗമിക്കുകയും ചെയ്തു. എന്നാൽ സംവിധായകന്റെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചിത്രത്തിൻറെ നിർമ്മാണം നീണ്ടു പോവുകയായിരുന്നു.
അന്നുമുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രം ഇപ്പോഴിതാ തിയേറ്ററിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. തീയറ്റർ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. നവംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി എത്തിയ ചിത്രത്തിൻറെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ 56 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. കിടിലൻ ആക്ഷൻ സ്പൈ ചിത്രമാണ് ഗൗതം മേനോൻ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത് എന്ന് ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലർ വീഡിയോ നേടിക്കൊണ്ടിരിക്കുന്നത്.
ധ്രുവനച്ചത്തിരം : ചാപ്റ്റർ വൺ – യുദ്ധകാണ്ഡം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഋതു വർമ്മ, ആർ. പാർത്ഥിബൻ , രാധിക ശരത് കുമാർ , സിമ്രാൻ , വിനായകൻ, ദിവ്യ ദർശിനി, ഗൗതം വാസുദേവൻ എന്നിവരാണ് . ഹാരിസ് ജയരാജ് ചിത്രത്തിലെ ഗാനങ്ങൾ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഒൺഡ്രഗ എന്റർടൈൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ഗൗതം തന്നെയാണ്. സംവിധായകനും ദീപക് വെങ്കിടേശനും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പരമഹംസ, എസ് ആർ കതിർ, വിഷ്ണു ദേവ് എന്നിവർ ചേർന്നാണ്. ആൻറണി ആണ് ചിത്രത്തിൻറെ എഡിറ്റർ.