
ഗൗതം വാസുദേവ് മേനോൻ 2016 ൽ നിർമ്മാണം ആരംഭിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2013ലായിരുന്നു തന്റെ പുതിയ പ്രോജക്ടിനെ കുറിച്ച് ഗൗതം അനൗൺസ് ചെയ്തത്. ഒരു ആക്ഷൻ സ്പൈ ചിത്രമായ ധ്രുവനച്ചത്തിരം അനൗൺസ് ചെയ്ത സമയത്ത് ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത് നടൻ സൂര്യയെ ആയിരുന്നു. എന്നാൽ പിന്നീട് നായകനുമായി തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നിരവധി അഭിനേതാക്കളെ കണ്ടുമുട്ടിയതിനുശേഷം ആണ് നടൻ ചിയാൻ വിക്രമിനെ ചിത്രത്തിൻറെ നായകനായി തീരുമാനിക്കുന്നത്. ശേഷം 2016…